മെസ്സിയുടെ വീട്ടിലെ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഗനം ? സ്പാനിഷ് അന്വേഷിക്കുന്നു
ലയണൽ മെസ്സിയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിൽ പങ്കെടുത്ത് കൊണ്ട് ബാഴ്‌സയിലെ കളിക്കാർ കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിച്ചുവോയെന്ന് ലാ ലിഗ അന്വേഷണം ആരംഭിച്ചതായി ലീഗ് വൃത്തങ്ങൾ.ഈ വരുന്ന ആഴ്ച്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മല്‍സരമുള്ള ബാഴ്സ താരങ്ങള്‍ക്ക് ഒരു പുത്തന്‍ എനര്‍ജി നല്‍കുന്നതിന് വേണ്ടി ആയിരുന്നു ഈ നീക്കം.
എന്നാല്‍ ഈ ഒരു ചടങ്ങിനിടെ കൊറോണ ചട്ടങ്ങള്‍ താരങ്ങള്‍ പാലിച്ചോ എന്ന അന്വേഷണത്തില്‍ ആണ് സ്പാനിഷ് ലീഗ്.കാറ്റലൂണിയയിലെ പ്രാദേശിക അധികാരികളും ഇതിന് പിന്നില്‍ ആണ് എന്നാണ് അവസാനമായി അറിയാന്‍ കഴിഞ്ഞത്.ജൂണിൽ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് നാല് സെവിയ കളിക്കാരെ കഴിഞ്ഞ മെയ് മാസത്തിൽ ബാർബിക്യൂവിൽ പങ്കെടുത്തതിന് സ്പാനിഷ് ലീഗ് വിമർശിച്ചിരുന്നു.യൂറോപ്പില്‍ വാക്സിനേഷന്‍ ഓപ്പറേഷന്‍ വിജയം ആണെങ്കിലും ഇപ്പോളും കൊറോണ ചട്ടങ്ങള്‍ കർശനമായി പാലിക്കണം.






































