വരുമോ ആഴ്സണലില്‍ നേതൃതമാറ്റം ?
ആഴ്സണലില്‍ നിലവില്‍ ഒരു ആഭ്യന്തരയുദ്ധത്തിന് സമാനമായ ഒന്നു ഉള്തിരിഞ്ഞു വരുന്നുണ്ട്.നിലവില്‍ ആഴ്സണല്‍ എന്ന ക്ലബ് അമേരിക്കന്‍ കോടീശ്വരന് സ്റ്റാന്‍ ക്രോയേങ്കെയുടെ കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.
സൂപ്പര്‍ കപ്പ് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്രോയേങ്കെക്ക് നേരെ ആഴ്സണലില്‍ വളരെ അധികം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.ഈ സമയത്ത് പ്രമുഘ കമ്പനി ആയ സ്പോട്ടിഫൈയുടെ ഉടമ ഡാനിയേല്‍ എക്ക് ആഴ്സണല്‍ താന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ക്ലബ് ആണ് എന്നും അതിനാല്‍ ക്ലബിനെ രക്ഷപ്പെടുത്താന്‍ ഉടമസ്ഥാവകാശം ഏല്ക്കാന് സന്തോഷമേ ഉള്ളൂ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഇത് ആരാധകര്‍ക്ക് ഒരു പ്രതീക്ഷ നല്‍കിയിട്ടുണ്ട്.എന്നാല്‍ നാലു വര്‍ഷം മുന്നേ അലിഷര്‍ ഉസ്മാനോവിനെ എതിര്‍ത്ത് ക്രോയേങ്കെ ആഴ്സണലില്‍ തുടര്‍ന്നത് ആരും മറന്നു കാണില്ല.എത്രയോക്കെ എതിര്‍പ്പ് ഉണ്ടെങ്കിലും ഉറച്ച മനസിന്റെ ഉടമയാണ് താന്‍ എന്നു പലപ്പോഴും ക്രോയേങ്കെ തെളിയിച്ചിടുണ്ട്.






































