European Football Foot Ball Top News

ആദ്യ പാതത്തില്‍ സിറ്റിക്ക് വിജയം

April 29, 2021

ആദ്യ പാതത്തില്‍ സിറ്റിക്ക് വിജയം

പിഎസ്ജിയെ തളച്ച് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടു എവേ ഗോള്‍ അഡ്വാന്‍ടേജ് നേടി.പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് സിറ്റി പിഎസ്ജിയെ പരാജയപ്പെടുത്തിയത്.പിഎസ്ജി ക്യാപ്റ്റന്‍ മാര്‍കിന്യോസ് ആദ്യ ഗോള്‍ നേടി കൊണ്ട് പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു എങ്കിലും സിറ്റിയുടെ രണ്ടാം പകുതിയിലെ വരവ് പിഎസ്ജിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

രണ്ടാം പകുതിയില്‍ മികച്ച അറ്റാകിങ് ഡിസ്പ്ലേ കാഴ്ച്ചവച്ച സിറ്റിയുടെ ആദ്യ ഗോള്‍ പിറന്നത് 64 ആം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനയുടെ ബൂട്ടില്‍ നിന്നു ആയിരുന്നു.71 ആം മിനുട്ടില്‍ ഫ്രീ കിക്ക് ഗോളാക്കി മാറ്റി മാഹ്റസ് രണ്ടാം ഗോള്‍ നേടിയതോടെ മല്‍സരം സിറ്റിയുടെ കൈയ്യില്‍ ഭദ്രം.60 ആം മിനുറ്റില്‍ ജോ കാന്‍സെലോക്ക് പകരം സിഞ്ചെങ്കോയെ കളിയ്ക്കാന്‍ ഇറക്കിയ പെപ്പിന്റെ ടാക്റ്റികള്‍ ഗെയിമിന് മുന്നില്‍ പൊചെട്ടിനോയുടെ പിഎസ്ജിക്ക് മറുപടി ഉണ്ടായിരുന്നില്ല.പകരക്കാരന്‍ ആയി വന്ന അദ്ദേഹം ഇടത്ത് വിങ്ങിലൂടെ ധാരാളം അറ്റാക്കിങ് ഫൂട്ബോള്‍ കാഴ്ച്ചവച്ചു.

Leave a comment