European Football Foot Ball Top News

മെസ്സി ഉറുഗ്വായില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് രണ്ടു വേള്‍ഡ് കപ്പ് ലഭിച്ചേന്നെ എന്നു ഡീഗോ ലുഗാനോ

April 28, 2021

മെസ്സി ഉറുഗ്വായില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് രണ്ടു വേള്‍ഡ് കപ്പ് ലഭിച്ചേന്നെ എന്നു ഡീഗോ ലുഗാനോ

ലയണൽ മെസ്സി ഉറുഗ്വേയില്‍   ജനിച്ചിരുന്നുവെങ്കിൽ രാജ്യം  ലോകകപ്പ് പ്രതാപത്തിലേക്ക് തിരിച്ചുപോകുമായിരുന്നുവെന്ന് മുൻ ഉറുഗ്വേ ക്യാപ്റ്റൻ വിശ്വസിക്കുന്നു. ഉറുഗ്വേയുടെ പ്രസിദ്ധവും  പ്രതിബദ്ധതയുള്ളതുമായ താരങ്ങൾ മെസിക്ക്  പിന്നിലുണ്ടായിരുന്നുവെങ്കിൽ, കഥ വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് ലുഗാനോ വാദിക്കുന്നു.

2010 ലോകകപ്പിൽ മെസ്സി ഉറുഗ്വേയ്‌ക്കായി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ അത് വിജയിക്കുമായിരുന്നു.ബ്രസീല്‍ വേള്‍ഡ് കപ്പിലും അദ്ദേഹം നമ്മുടെ  ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഫലം  മറ്റൊന്നു ആയെന്നെ.”ബ്രസീല്‍ വേള്‍ഡ് കപ്പിന് ശേഷം യൂറുഗ്വായന്‍ ജേഴ്സി ഊരി വച്ച ഡീഗോ ലുഗാനോ ബ്യൂണസ് അയേഴ്സിലെ ടീ ജേണലിസം സ്കൂൾ കുട്ടികള്‍ നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.2010 ൽ യൂറുഗ്വായ്  സെമി ഫൈനൽ വരെ പോരാടി, അവിടെ നെതർലൻഡിനോട് 3-2 ന് ആവേശകരമായ തോൽവിയിൽ പരാജയപ്പെട്ടു കൊണ്ട് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

Leave a comment