പിഎസ്ജി അല്ലെങ്കില്‍ യുണൈറ്റഡ് ആണ് റൊണാള്‍ഡോയുടെ അടുത്ത ലക്ഷ്യം
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ യുവന്റസ് പരാജയപ്പെട്ടാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിലേക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ പോകുന്നത് പരിഗണിക്കും.ടൂറിൻ ഭീമന്മാർ സെരി എ യിൽ നാലാം സ്ഥാനത്താണ്.റൊണാള്‍ഡോയെ കൂടാതെ പിര്‍ലോയും യുവന്റസില്‍ കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. റൊണാള്‍ഡോ ക്ലബ് വിടുമെന്ന് വാര്‍ത്ത നല്‍കിയത് ട്യൂട്ടോസ്പോർട്ട് ആണ്.
യുണൈറ്റഡ് അല്ലെങ്കില്‍ പിഎസ്ജി ആണ് താരത്തിന് തന്റെ ബാക്കി കരിയര്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പിഎസ്ജിയില്‍ ഇന്നും എമ്പാപേ റയല്‍ മാഡ്രിഡിലേക്ക് പോയാല്‍ വരുന്ന വിടവ് നികത്താന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞേക്കും.അതിനാല്‍ പിഎസ്ജിയേലേക്കുള്ള ട്രാന്‍സ്ഫര്‍ ആയിരിയ്ക്കും കൂടുതല്‍ ഉത്തമം.പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രകടനം മെച്ചപ്പെടുന്നതും അദ്ദേഹത്തിനെ അങ്ങോട്ട് അടുപ്പിക്കുന്നു.






































