ഇന്ത്യന്‍ സര്‍ക്കാരിന് സഹായ ഹസ്തവുമായി പാറ്റ് കുമിന്‍സ്
ഇന്ത്യൻ ആശുപത്രികളിലേക്ക് ഓക്സിജൻ സാധനങ്ങൾ വാങ്ങുന്നതിനായി പ്രധാനമന്ത്രിയുടെ (പിഎം) ദുരിതാശ്വാസ നിധിയിലേക്ക് 50000 ഡോളർ സംഭാവന നൽകിയതായി ഓസ്‌ട്രേലിയൻ പേസർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ അറിയിച്ചു.താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങൾ താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലവരാണെന്നും കമ്മിൻസ് തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദുഷ്‌കരമായ സമയങ്ങളിൽ ഐപിഎൽ നടത്തുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് കുറച്ച് മണിക്കൂർ സന്തോഷം നൽകുമെന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് മൂന്നു ഓസീസ് സഹതാരങ്ങള്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യം വിട്ടിരുന്നു.ഈ സാഹചര്യത്തിലും ഐപിഎല്‍ നടത്തുന്നതിന്റെ യുക്തിയും മറ്റ് പലര്‍ ആവശ്യപ്പെട്ടിരുന്നു.അക്തര്‍,അഭിനവ് ബിന്ദ്ര,ഇന്ത്യന്‍ പ്രമുഘ പത്രമായ ഇന്ത്യന്‍ എക്സ്പ്രെസ് എന്നിവരും ഐപിഎലിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.






































