യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ലീഡ്സ്
മത്സരത്തിന് മുമ്പ് ഉയർന്ന പിരിമുറുക്കങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡിനും ലീഡ്സ് യുണൈറ്റഡിനും ഉജ്ജ്വലമായ ഒരു മല്‍സരത്തിനുള്ള സാധ്യതയുണ്ടായിരുന്നു എങ്കില്മ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ട് മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാൻ ആഗ്രഹിച്ചതിന് യുണൈറ്റഡിനെ “playground bullies” എന്നു ലീഡ്സ് യുണൈറ്റഡ് സിഇഓ മല്‍സരത്തിന് മുന്നേ പറഞ്ഞിരുന്നു.
ഡിസംബറിൽ പ്രീമിയർ ലീഗിൽ പരസ്പരം കളിച്ചപ്പോൾ യുണൈറ്റഡ് 6-2ന് വിജയികളായിരുന്നു. അതില്‍ നിന്നു ലീഡ്സ് യുണൈറ്റഡ് ഏറെ മാറിയിരിക്കുന്നു.വ്യക്തമായ ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇരു ടീമുകളും പാടുപെട്ടു.കളി തങ്ങള്‍ നിയന്ത്രിച്ചു എന്നും എന്നാല്‍ വേണ്ടവിധത്തില്‍ പന്ത് സപ്ലൈ നല്കാന് കഴിയാത്തത് ആണ് തോല്‍വിക്ക് കാരണം എന്നും ഒലെ വ്യക്തമാക്കി.






































