ഗുരുവിനെ സാക്ഷിയാക്കി കത്തിക്കയറി ജഡേജ
വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ധോണിക്ക് തന്റെ തീരുമാനം തെറ്റായി തോന്നിയിട്ടുണ്ടാകാം.എന്നാല്‍ അത് 19 ആം ഓവര്‍ വരെ മാത്രം ആയിരിയ്ക്കും.തന്റെ ക്യാപ്റ്റനെ സാക്ഷിയാക്കി രവീന്ദ്ര ജഡേജ അവസാന ഓവറില്‍ മാത്രം നേടിയത് 37 റണ്‍സ്.മൂന്നു ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഹര്‍ഷാല്‍ പട്ടേല്‍ ഒരിക്കല്‍ പോലും ഇതുപോലൊരു മലക്കം മറിച്ചില്‍ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.
20 ഓവറില്‍ ചെന്നൈ നേടിയത് 191 റണ്‍സ്.തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ ഗൈക്കാവദ് ഡു പ്ലെസിസ് ജോഡികള്‍ ചെന്നൈ ഇനിങ്സിന് നല്ലൊരു തുടക്കം നല്കി.എന്നാല്‍ മിഡില്‍ ഓവറുകളില്‍ കൃത്യതയോടെ ബോള്‍ ചെയ്ത ആര്‍സിബി ചെന്നൈയെ വരിഞ്ഞു മുറുക്കി.ഡു പ്ലെസിസ് (41 പന്തില്‍ 50)ജഡേജ(28 ബോളില്‍ 62) എന്നിവര്‍ ആണ് ചെന്നൈ ഇനിങ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടിയത്.