കേരളത്തിന്റെ കറുത്ത മുത്തിന് ചാവി ഹെർണാണ്ടസിന്റെ ജന്മദിനാശംസകള്
കേരളത്തിൽ നിന്നുള്ള ഇതിഹാസ ഇന്ത്യൻ ഫോർവേഡ് ഐ എം വിജയന് ഞായറാഴ്ച 52 വയസ്സ് തികഞ്ഞു.മുൻ സ്പാനിഷ് അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരനും എഫ്സി ബാഴ്സലോണ ഇതിഹാസവുമായ ചാവി ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന് ജന്മദിനാശംസകൾ അയച്ചു.
എക്കാലത്തെയും മികച്ച ഇന്ത്യൻ ഫുട്ബോൾ കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന ഐ എം വിജയൻ 1969 ഏപ്രിൽ 25 ന് കേരളത്തിലെ തൃശ്ശൂരിൽ ജനിച്ചു. ഇന്ത്യൻ ഫുട്ബോളിലെ ചില മുൻനിര ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.മോഹൻ ബഗാൻ, ജെസിടി എഫ്സി, ഈസ്റ്റ് ബംഗാളില്‍ കരിയര്‍ പങ്കിട്ട താരം 2003 ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു.ALL INDIA FOOTBALL FEDERATION മികച്ച പ്ലേയര്‍ക്കുള്ള അവാര്‍ഡ് ഒന്നിലധികം തവണ നേടിയ ആദ്യ താരവും ഐ എം വിജയന് ആണ്.






































