European Football Foot Ball Top News

പിഎസ്ജിക്ക് ജയം

April 25, 2021

പിഎസ്ജിക്ക് ജയം

ശനിയാഴ്ച സ്റ്റേഡ് സെൻറ്-സിംഫൊറിയനിൽ നടന്ന മെറ്റ്സിനെതിരെ 3-1 ന് ജയിച്ച പാരീസ് സെന്റ് ജെർമെയ്ൻ ലിഗ് 1 ടെബളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി എങ്കിലും തുടയ്ക്ക് പരിക്കേറ്റ കൈലിയാന്‍ എംബാപേ ചാമ്പ്യന്‍സ്  ലീഗ് സെമിയില്‍ സിറ്റിക്കെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.87 ആം  മിനുട്ടില്‍ താരത്തിനെ പൊചെട്ടിനോ പിന്‍വലിച്ചു.

4 ആം  മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് എംബാപേ പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.46 ആം മിനുട്ടില്‍ ഫാബിയെന്‍ കെന്‍ട്ടോണ്‍സെ സമനില ഗോള്‍ നേടിയെങ്കിലും 59 ആം മിനുട്ടില്‍ വീണ്ടും എംബാപേ അടുത്ത ഗോള്‍ നേടി.89 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോള്‍ ആക്കി കൊണ്ട് മൌറോ ഇകാര്‍ഡി സ്കോര്‍ലൈന്‍ 3-1 ആക്കി.താരത്തിനു സാരമായ പരിക്ക് ഉണ്ടാകാന്‍ വഴിയില്ല എന്നാണ് കോച്ച് പൊചെട്ടിനോ പറഞ്ഞു.

Leave a comment