ഹാലണ്ട് ഡബിളില്‍ ഡോര്‍ട്ട്മുണ്ട്
മൂന്നാം സ്ഥാനക്കാരായ വിഎഫ്‌എൽ വുൾഫ്സ്‌ബർഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബോറൂസിയ ഡോർട്മുണ്ടിനെ വിജയത്തില്‍ എത്തിക്കാന്‍ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് ഇരട്ട ഗോള്‍ നേടി.എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ഡോര്‍ട്ട്മുണ്ട് വിജയം.തന്റെ ആദ്യ 41 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടിയ ഹാലണ്ട്, 1950 കളിലെ യുവേ സീലർ നേടിയ റെകോര്‍ഡിന് ഒപ്പം എത്തി.
12 ആം മിനുട്ടില്‍ ആണ് ഹാലണ്ട് ആദ്യ ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ ജൂഡ് ബെലിങ്ഹാം റെഡ് കാര്‍ഡ് കണ്ടു പുറത്തായി എങ്കിലും 68 ആം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടാന്‍ ഹാലണ്ടിന് ആയതോടെ വിജയം ഡോര്‍ട്ട്മുണ്ടിന്.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഡോര്‍ട്ട് മുണ്ടിന് അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുകയാണ് ലക്ഷ്യം.






































