യാത്ര തുടരാന്‍ ചെല്‍സി
ശനിയാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ ഹോമിലേക്ക് ചെല്‍സിയെ സ്വാഗതം ചെയ്യുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ചൊവ്വാഴ്ച ബ്രൈടൺ ആന്റ് ഹോവ് അൽബിയോണിനെതിരെ ഗോൾരഹിത സമനിലയില്‍ പിരിഞ്ഞ ചെല്‍സി നിലവില്‍ നാലാം സ്ഥാനത്താണ്.തൊട്ട് പുറകെ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും തുടരുകയാണ്.
ഡിസംബറിൽ വെസ്റ്റ് ഹാമിനെതിരെ 3-0 ന് ബ്ലൂസ് വിജയിച്ചിരുന്നു.നിലവില്‍ ചെല്‍സി സ്ക്വാഡ് വളരെ ക്ഷീണിതര്‍ ആണ്.നിരന്തരമായ ചാമ്പ്യന്‍സ് ലീഗ്,എഫ് എ കപ്പ് മല്‍സരങ്ങള്‍ അവരെ തളര്‍ത്തിയിരിക്കുന്നു.ബ്രൈട്ടനെതിരെയുള്ള മല്‍സരത്തില്‍ അത് വളരെ വ്യക്തം ആയിരുന്നു.അടുത്ത മല്‍സരത്തില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗില്‍ നേരിടാനിരിക്കുന്ന ചെല്‍സി ടീമിന് ഇന്നൊരു വിജയം നേടി കൊണ്ട് തങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ ആകും.






































