പ്രീമിയര്‍ ലീഗ് ടീമുകള്‍ സൂപ്പര്‍ ലീഗിനെ കൈവിട്ടു
യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ എല്ലാവരും കൂടി മുന്‍ കൈയ്യോടെ തുടങ്ങിയ സൂപ്പര്‍ ലീഗിന് അടി തെറ്റുന്നു.ഇംഗ്ലിഷ് ക്ലബ്ബുകൾ പിന്മാറാൻ തുടങ്ങിയതോടെ നിലവിലെ പദ്ധതികൾ നിർത്തിവയ്ക്കുകയാണെന്ന് ലീഗ് ചൊവ്വാഴ്ച വൈകി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി ലീഗിൽ ചേർന്ന ആറ് പ്രീമിയർ ലീഗ് ക്ലബ്ബുകളും ചൊവ്വാഴ്ചയോടെ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നേരത്തെ പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവ രാത്രിയിൽ ലീഗില്‍ നിന്നും പുറത്തേക്ക് പോകാനുള്ള പ്രഖ്യാപനം നടത്തി.
ഇതിനെ തുടര്‍ന്നു സൂപ്പര്‍ ലീഗ് നിലവിലെ സാഹചര്യം കണക്കില്‍ എടുത്തു കൊണ്ട് ഒരു പുതിയ പ്രസ്താവന പുറത്ത് ഇറക്കി.ഇംഗ്ലിഷ് ടീമുകള്‍ പുറത്തേക്ക് പോകാന്‍ നിര്ബന്ധിതര് ആയിരിക്കുകയാണ്.അതിനാല്‍ ഒരു പുതിയ നിയമനിര്‍മാണ രീതിയില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ആണ് തങ്ങള്‍ എന്നായിരുന്നു പ്രസ്ഥാവനയില്‍ പറഞ്ഞത്.






































