European Football Foot Ball Top News

പേരെസിനെതിരെ ലാലിഗ പ്രസിഡന്‍റ്

April 21, 2021

പേരെസിനെതിരെ ലാലിഗ പ്രസിഡന്‍റ്

ഫ്ലോറെന്‍റീനോ പേരെസിന് പണ്ട് വകതിരിവ് ഉണ്ടായിരുന്നില്ല എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ചിന്തിക്കാനുള്ള ബുദ്ധി പോലും നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നു ലാലിഗ പ്രസിഡന്‍റ് ജാവിയര്‍ തെബാസ്.ഫൂട്ബോളിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാണ്‍ കഴിയും എന്നു പേരെസ് അവകാശപ്പെടുന്ന സൂപ്പര്‍ ലീഗ് കാരണം ഫൂട്ബോളിന് മരണം ആണ് സംഭവിക്കാന്‍ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെബാസ് ട്വിറ്ററില്‍ ആണ് തന്‍റെ മുന്‍ സുഹൃത്തിനെ കുറിച്ച് വിമര്‍ശന രീതിയില്‍ ഉള്ള അഭിപ്രായം ഉന്നയിച്ചത്.താന്‍ കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന് വകതിരിവ് ഇല്ല എന്നു പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ചിന്തിക്കാനുള്ള കഴിവ് തന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു.പേരെസ് പറയുന്ന പോലെ ഫൂട്ബോള്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നും നേരിടുന്നില്ല എന്നും അതിനാല്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതിന് ഒരു ന്യായവും അദ്ദേഹത്തിന് പറയാന്‍ ഇല്ല എന്നും തെബാസ് വ്യക്തമാക്കി.

Leave a comment