റൊണാള്‍ഡോ റയലിലേക്ക് തിരിച്ച് വരില്ല എന്നു പേരെസ്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി സാന്റിയാഗോ ബെർണബ്യൂയിലേക്കുള്ള തിരിച്ചുവരവ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് നിരസിച്ചു. കൈലിയൻ എംബപ്പെയുടെ നീക്കത്തെക്കുറിച്ച് പാരിസ് സെന്റ് ജെർമെയ്നുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുന്നു.യുവന്‍റസില്‍ വളരെ മോശം സീസണ്‍ ആണ് റൊണാള്‍ഡോക്ക് അതിനാല്‍ താരം റയലിലേക്ക് തിരിച്ചു വരും എന്നു പലരും അഭിപ്രായപ്പെട്ടിരുന്നു.ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഘത്തില്‍ ആണ് റൊണാള്‍ഡോ ഇനി റയലിലേക്ക് വരാന്‍ സാധ്യതയില്ല എന്നു പേരെസ് വെളിപ്പെടുത്തിയത്.
റൊണാള്‍ഡോ തങ്ങള്‍ക്ക് വേണ്ടി പലതും ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന് യുവന്‍റസുമായി ഒരു കരാര്‍ ഉണ്ട് എന്നും പേരെസ് പറഞ്ഞു.അടുത്ത സീസണില്‍ എങ്ങനെയും എംബാപേയേ ടീമില്‍ എത്തിക്കാനുള്ള തിരക്കില്‍ ആണ് റയല്‍ എന്നു പറയപ്പെടുന്നുണ്ട് എങ്കിലും പേരെസ് വാര്‍ത്ത നിഷേധിച്ചു.






































