European Football Foot Ball Top News

ഐബാറിനെ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

April 18, 2021

ഐബാറിനെ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

വിജയം നേടികൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും ലാലിഗ കിരീടത്തിന് വേണ്ടി പിടി മുറുക്കുന്നു.ബാഴ്സ റയല്‍ ടീമുകള്‍ അത്ലറ്റിക്കോ മാഡ്രിഡിന് പുറകില്‍ ഉള്ളതിനാല്‍ ഒരു തോല്‍വി അല്ലെങ്കില്‍ ഒരു സമനില അവരുടെ ലീഡ് നില അട്ടിമറച്ചേക്കും.

ഇന്നതെ മല്‍സരത്തില്‍ ഐബാറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ആണ് മാഡ്രിഡ് പരാജയപ്പെടുത്തിയത്.മല്‍സരത്തിന്റെ 42 ആം മിനുട്ടില്‍ ആണ് ആദ്യമായി ഗോള്‍ പിറന്നത്. രണ്ടു മിനുറ്റിന് ശേഷം വീണ്ടും അടുത്ത ഗോള്‍ നേടി കൊണ്ട് കൊറെയ ലീഡ് ഇരട്ടിച്ചു.യാനിക്ക് ലരാസ്ക്കോ,മാര്‍ക്കസ് ലോറെന്‍റെ (രണ്ട് ഗോള്‍ ) എന്നിവര്‍ സ്കോറിങ് പട്ടികയില്‍ ഇടം നേടി.  അത്ലറ്റിക്കോ മാഡ്രിഡിന് നേരെ ഒരു ഷോര്‍ട്ട് ഉയര്‍ത്താന്‍ പോലും ഐബാറിന് കഴിഞ്ഞില്ല എന്നതും അത്ലറ്റിക്കോയുടെ വിജയത്തിനു കൂടുതല്‍ പകിട്ട് നല്‍കുന്നു.

Leave a comment