Cricket IPL IPL2021 Top News

ബാംഗ്ലൂറിന് റോയല്‍ വിജയം

April 18, 2021

ബാംഗ്ലൂറിന് റോയല്‍ വിജയം

ഈ സീസണിലെ തങ്ങളുടെ മൂന്നാം വിജയം ഏറെ സംഭവബഹുലം ആക്കി കൊണ്ട് ബാംഗ്ലൂര്‍ റോയല്‍ ചലേഞ്ചെര്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ 38 റണ്‍സിന് തോല്‍പ്പിച്ചു.ഈ ഒരു വിജയത്തോടെ ബാംഗ്ലൂര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

205 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിയ്ക്കാന്‍ ആണ് പദ്ധതിയിട്ടത്.എന്നാല്‍ ശുബ്മാന്‍ ഗില്‍ പുറത്തായതിനെ തുടര്‍ന്നു അവരുടെ സ്കോറിങ് വേഗത കുറഞ്ഞു.എല്ലാ കൊല്‍ക്കത്ത താരങ്ങളും ഒരു ആവറേജ് ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ ഒരു സമയത്ത് പോലും ബാംഗ്ലൂറിന് വെല്ലുവിളി സൃഷ്ട്ടിക്കാന്‍ നൈറ്റ് റൈഡേര്‍സിന് കഴിഞ്ഞില്ല.ബാംഗ്ലൂര്‍ ബോളിങ് നിരയില്‍ എല്ലാവരും അവസാരത്തിനൊത്ത് ഉയര്‍ന്നതും വിജയത്തിനു കാരണമാണ്.ബാംഗ്ലൂര്‍ സ്കോര്‍ 200 കടത്തിയ അബ് ഡിവിലിയേഴ്സ് ആണ് മല്‍സരത്തിലെ താരം.

Leave a comment