എഫ് എ കപ്പില്‍ സിറ്റിക്ക് അപ്രതീക്ഷിത Exit
ചാമ്പ്യന്‍സ് ലീഗില്‍ ടൂഷലിന്റെ ചെല്‍സി സെമിഫൈനലില്‍ ഇടം നേടിയപ്പോള്‍ പലരും അതൊരു ചെല്‍സിയുടെ ഭാഗ്യമായി കണ്ടിരുന്നു.എന്നാല്‍ യൂറോപ്പിലെ തന്നെ മികച്ച ടീമായി കണക്കാക്കപ്പെടുന്ന സിറ്റിയെ എഫ് എ കപ്പില്‍ നിന്നും പുറത്താക്കി കൊണ്ട് ചെല്‍സി തങ്ങള്‍ അത്ര നിസാരക്കാരല്ല എന്നു തെളിയിച്ചിരിക്കുന്നു.
എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെല്‍സി വിജയം നേടിയത്.55 ആം മിനുട്ടില്‍ ഹക്കീം സിയാക്ക് ആണ് വിജയ ഗോള്‍ ചെല്‍സിക്ക് വേണ്ടി നേടിയത്.ഈ ഒരു തോല്‍വിയോടെ പെപിനും സംഘത്തിനും ഏറെ സമ്മര്‍ദം അനുഭവപ്പെടുന്നുണ്ട്.എന്തെന്നാല്‍ സീസണ് തുടങ്ങുമ്പോള്‍ ഉള്ള സിറ്റി അല്ല സീസണിന്റെ അവസാനത്തില്‍ കാണാന്‍ കഴിയുന്നത്.ഈ ഒരു ഫോമില്‍ ആണ് സിറ്റി പിഎസ്ജിയെ നേരിടാന്‍ പോകുന്നതെങ്കില്‍ അവര്‍ക്ക് അവരുടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളോടെ വിട പറയാം.






































