ഹൈദരബാദിന് മുന്നില്‍ കാലിടറി ബാംഗ്ലൂര്‍
റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ഹൈദരബാദിനെതിരെ 20 ഓവറില്‍ 150 റണ്‍സ് ലക്ഷ്യം പടുത്തുയര്‍ത്തി.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരബാദ് മൂന്നാം ഓവറില്‍ തന്നെ ദേവ്ദത്ത് പടിക്കല്ലിനെ പുറത്താക്കി കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ഹൈദരബാദിനെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.
പിന്നീട് ക്യാപ്റ്റന്‍ കോഹ്ലി മാക്സ്വെല്ലും ഒത്ത് ഒരു ചെസിങ് ടോട്ടല്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ജേസണ്‍ ഹോള്‍ഡറിന്റെ ഇരയാവാന്‍ ആയിരുന്നു കോഹ്ലിയുടെ വിധി.കഴിഞ്ഞ മല്‍സരത്തിലെ ഹീറോ അബ് ഡിവിലിയെഴ്സിനെ ഒരു റണ്‍സില്‍ നില്ക്കുമ്പോള് തന്നെ പുറത്തക്കാന്‍ കഴിഞ്ഞത് മല്സരതിനെ അവരുടെ വരുതിയില്‍ ആക്കാന്‍ സണ്‍ റൈസേര്സിന് കഴിഞ്ഞു.41 പന്തില്‍ നിന്നും 59 റണ്‍സ് എടുത്ത ഗ്ലെന്‍ മാക്സ്വെല് ആണ് ആര്‍സിബിക്ക് ഒരു ഫൈറ്റിങ് ടോട്ടലിലേക്ക് എത്താനുള്ള സഹായം ചെയ്തത്.






































