മുംബൈക്ക് ആദ്യ വിജയം
ഈ സീസണില്‍ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്.കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ പത്ത് റണ്‍സിന് ആണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്.153 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നല്ല തുടക്കം കാഴ്ച്ചവചെങ്കിലും മിഡില്‍ ഓവറിലേ മോശം പ്രകടനം അവര്‍ക്ക് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്ട്ടപ്പെടാന്‍ കാരണമായി.
നിതീഷ് റാണ – ശുബ്മാന് ഗില്‍ എന്നിവരുടെ ഓപ്പണിങ്ങ് പാര്‍ട്ട്ണര്‍ഷിപ്പ് കൊല്‍ക്കത്തക്ക് വിജയം സമ്മാനിക്കും എന്നു തോന്നിച്ചെങ്കിലും ഇരുവര്‍ക്കും ശേഷം വന്ന ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായത് അവര്‍ക്ക് വിനയായി.പതിനഞ്ച് ഓവര്‍ അവസാനിക്കുമ്പോള്‍ 122 റണ്‍സ് കൊല്‍ക്കത്ത നേടിയെങ്കിലും അവാസാന ഓവറുകള്‍ മുംബൈ ബോളര്‍മാര്‍ കണിശമായി പന്തെറിഞ്ഞത് കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷകള്‍ അവസാനിപ്പിച്ചു.






































