നഷ്ട്ടപ്പെട്ട ഗ്ലാമര്‍ തിരിച്ചുപിടിക്കാന്‍ എല്‍ക്ലാസിക്കോ
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് റയല്‍ തങ്ങളുടെ ഹോമില്‍ വച്ച് സ്പാനിഷ് ലീഗിലെ രണ്ടാമത്തെ എല്‍ ക്ലാസിക്കോയ്ക്ക് വേദിയൊരുക്കും.കഴിഞ്ഞ എല്‍ ക്ലാസിക്കോ റയല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.ആ സമയത്ത് ഇരു ടീമുകളും വളരെ മോശം ഫോമില്‍ ആയിരുന്നു.ആദ്യ എല്‍ക്ലാസിക്കോ തോറ്റിരുന്നു എങ്കില്‍ ഒരുപക്ഷേ സിദാന്റെ മാനേജര്‍ പദവി വരെ നഷ്ട്ടപ്പെടുമായിരുന്നു.എന്നാല്‍ കാലം മാറിയതോടെ സാഹചര്യവും മാറി.
നിലവില്‍ ഇരു ടീമുകളും അവരുടെ സീസണിലെ ഏറ്റവും മികച്ച ഫോമില്‍ ആണ് നില്‍ക്കുന്നത്. പോരാത്തതിന് ഇന്നതെ മല്‍സരത്തിലെ വിജയിക്ക് ലീഗ് കിരീടം നേടാന്‍ വളരെയേറെ സാധ്യതയുണ്ട്. അതിനാല്‍ ഇരു ടീമുകളും കൈമേയ് മറന്നു പോരാടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.അതുതന്നെ ആണ് കാണികള്‍ക്കും വേണ്ടത്.അടുത്ത കാലത്തായി എല്‍ക്ലാസിക്കോയ്ക്ക് അതിന്റെ ഗ്ലാമര്‍ നഷ്ട്ടപ്പെടുന്നുണ്ടോ എന്ന സംശയം എല്ലാരിലും ഉണ്ടായിരുന്നു.






































