IPL 2021: ഡിവിലിയേഴ്സ് ഹര്‍ഷാല്‍ എന്നിവരുടെ പ്രകടനത്തില്‍ കോഹ്ലി സംതൃപ്തന്‍
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിനാലാം പതിപ്പിന്റെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ചു കൊണ്ട് ഒരു മികച്ച തുടക്കം കുറിച്ചു.ഇന്നല്ലാതെ മല്‍സരത്തില്‍ ഒരു കൂറ്റന്‍ സ്കോറിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സിനെ 160 റണ്സിനുളില് തളച്ചത് ഹര്‍ഷല്‍ പട്ടേല്‍ ആയിരുന്നു.
മല്‍സരശേഷം മാധ്യമങ്ങളില്‍ സംസാരിച്ച കോഹ്ലി ആര്‍സിബിക്ക് വേണ്ടി ഇനി ഡെത്ത് ഓവര്‍ സ്പെലിന് ഹര്‍ഷാലിനെ നിയമിക്കും എന്നു വ്യക്തമാക്കി.താരത്തിനു തന്റെ റോള്‍ കൃത്യമായി അറിയാം എന്നും അതുപോലെ ഒരു ബോളറെ ആണ് ഏത് ക്യാപ്റ്റനും ആവശ്യം എന്നും കോഹ്ലി വെളിപ്പെടുത്തി.AB ഡിവിലിയേഴ്സിന്റെ ഇനിങ്സിനെയും കോഹ്ലി ഏറെ പ്രശംസിച്ചു.സ്ലോ പിച്ചുകളില്‍ ഇതുപോലെയുള്ള ചെസിങ്ങിന് ഒരു വ്യത്യസ്തന് ആയ ബാറ്റ്സ്മാനെ ആണ് ആവശ്യം എന്നും കോഹ്ലി പറഞ്ഞു.






































