IPL 2021:ആദ്യ മല്‍സരം ജയിക്കുന്നതിലും ഞാന്‍ മുന്‍ഗണന നല്‍കുന്നത് IPL കിരീടത്തിന്- രോഹിത് ശര്‍മ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2021 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർസിബി) മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയിരിക്കാം, എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഐപിഎല്‍ ടൈറ്റില്‍ നേടുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത് എന്നു മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍റെ ശ്രദ്ധ ലീഗ് കിരീടം നേടുക എന്നതാണ്.ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഞങ്ങള്‍ മികച്ച പോരാട്ടവീര്യം കാഴ്ചവച്ചു.ഞങ്ങള്‍ ഒരു ഇരുപത് റണ്‍സ് കൂടി നേടിയെങ്കില്‍ മല്‍സരഫലം മറ്റൊന്നായേന്നെ.”രോഹിത് ശര്‍മ സ്റ്റാര്‍ സ്പോര്‍ട്ട്സിനോട് പറഞ്ഞു.എതിര്‍ ടീം താരമായ AB ഡിവിലിയേഴ്സിനെ പുകഴ്ത്തിയ ശര്‍മ പിച്ച് ബാറ്റിങ്ങിന് ദുഷ്കരം ആയിരുന്നു എന്നും വെളിപ്പെടുത്തി.ഇനിയുള്ള മല്‍സരങ്ങളില്‍ ഇത് വളരെയേറെ ശ്രദ്ധിക്കേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.






































