ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ vs ലിവര്‍പ്പൂള്‍
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് റയല്‍ മാഡ്രിഡിന്റെ ഹോമില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്. കോവിഡ് മൂലം റയല്‍ താരം വരാനെ ഉണ്ടാകില്ല എന്നു അറിയിച്ചിട്ടുണ്ട് അതിനാല്‍ റയലിന്റെ ഡിഫന്‍സ് ഡബിള്‍ ആയ റാമോസ് വരാനെ ഇല്ലാതെ ലിവര്‍പൂളിനെ തടയാന്‍ സിദാന് ഒരു മാര്‍ഗം കണ്ടെത്തണം.
നിലവില്‍ ഇരു ടീമുകളുടെയും ലീഗ് പ്രകടനം മോശമാണ്.ഇരു ടീമുകളും കഴിഞ്ഞ ലീഗ് കിരീടം നേടിയെങ്കിലും ഇത്തവണ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണ്.ഇത്തവണ ലീഗില്‍ ഒരു സാധ്യതയും ഇല്ലാത്ത ലിവര്‍പൂളിന് ഇത്തവണ നല്ലൊരു ചാമ്പ്യന്‍സ് ലീഗ് സീസണ് ഇല്ലെങ്കില്‍ അവരുടെ കാര്യം ആകെ കഷ്ട്ടത്തില്‍ ആകും.






































