European Football Foot Ball Top News

ഹാലണ്ടിനെയും ഏജന്‍റിനെയും ഡോര്‍ട്ട്മുണ്ട് നിലക്ക് നിര്‍ത്തണമെന്ന് ഡയറ്റ്മാർ ഹമാൻ

April 5, 2021

ഹാലണ്ടിനെയും ഏജന്‍റിനെയും ഡോര്‍ട്ട്മുണ്ട് നിലക്ക് നിര്‍ത്തണമെന്ന് ഡയറ്റ്മാർ ഹമാൻ

എർലിംഗ് ഹാലാൻഡിന്റെ ഏജന്റും പിതാവും ബോറൂസിയ ഡോർട്മണ്ട് ഫോർവേഡിന്റെ ഭാവിയെക്കുറിച്ച് ബിസിനസ്സ് സംസാരിക്കുന്നതിനായി സ്പെയിനിലേക്കുള്ള അവരുടെ യാത്രയെ കുറിച്ചും ജർമ്മനി ഇതിഹാസം ഡയറ്റ്മാർ ഹമാൻ ശക്തമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു.മിനോ റയോളയെയും ആൽഫി ഹാലാൻഡിനെയും സ്പെയിനിൽ ഒരു വിമാനത്താവളത്തു കണ്ടതിന് ശേഷം ആണ് വാര്‍ത്തകള്‍ ചുരുളഴിയുന്നത്.

ഐൻ‌ട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരായ ഡോർട്മുണ്ടിന്റെ സുപ്രധാന ബുണ്ടസ്ലിഗ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇത് സംഭവിച്ചത്. പിന്നീട് അവർ 2-1ന് തോറ്റു, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ അവരുടെ സ്ഥാനം ഇതോടെ അപകടത്തില്‍ ആയി.സ്കൈ ജര്‍മനിയോട് സംസാരിച്ച ഹാമന്‍ ഒരു പതിനെട്ട് വയസുക്കാരന് വേണ്ടി ഡോര്‍ട്ട്മുണ്ട് വല്ലാതെ താഴുന്നു എന്നും ഒരു കരുത്തന്‍ ആയ നേതാവ് ആ ക്ലബില്‍ ഇല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Leave a comment