മെസ്സിയേ കൈവിട്ട് ഹാലണ്ടിന്റെ നേര്‍ക്ക് തിരിഞ്ഞു സിറ്റി
ലയണൽ മെസ്സിയെ ടീമില്‍ എത്തിക്കുന്നത് മാഞ്ചസ്റ്റർ സിറ്റി അവരുടെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി, പെപ് ഗ്വാർഡിയോള ഇപ്പോൾ അർജന്റീന താരത്തെക്കാൾ എർലിംഗ് ഹാലാൻഡിനായുള്ള നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ദി മിറർ അവകാശപ്പെടുന്നു.കഴിഞ്ഞ വേനൽക്കാലത്ത് നീണ്ടുനിന്ന നോ-എക്സിറ്റ് സാഗയെത്തുടർന്ന് വെറ്ററൻ ഫോർവേഡ് തന്റെ മുൻ ബാഴ്സലോണ മാനേജരുമായി വീണ്ടും ഒത്തുചേരാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ലീഡ്സ് വംശജനായ നോർവേ താരം ഹാലാൻഡിനെ അവരുടെ ആദ്യ ചോയിസാക്കി കൊണ്ട് സിറ്റി തങ്ങളുടെ കളിയൊന്നു മാറ്റി പിടിച്ചിരിക്കുന്നു.ഒരു പക്ഷേ ഏത് ക്ലബൂം ആഗ്രഹിക്കുന്ന താരതിനെ സ്വന്തമാക്കാന്‍ സിറ്റിക്ക് ലഭിച്ച ഒരു സുവര്‍ണാവസരം ആണിത്. ഹാലണ്ടിന്റെ ഏജന്റും പിതാവും ബാഴ്സയില്‍ പ്രത്യേക്ഷപ്പെട്ടത് ലപ്പോര്‍ട്ടയുടെ പിആര്‍ സ്റ്റന്‍ഡ് ആയി കണ്ടാല്‍ മതിയെന്നും മറ്റൊരു കൂട്ടര് പറയുന്നുണ്ട്.






































