European Football Foot Ball Top News

വീഴ്ചകള്‍ മറന്നു മുന്നേറാന്‍ ഡോര്‍ട്ട്മുണ്ട്

April 3, 2021

വീഴ്ചകള്‍ മറന്നു മുന്നേറാന്‍ ഡോര്‍ട്ട്മുണ്ട്

ശനിയാഴ്ച ബുണ്ടസ്ലിഗയിൽ  അഞ്ചാം സ്ഥാനത്തുള്ള   ബോറുസിയ ഡോർട്മണ്ട് ആതിഥേയരായ ഐൻട്രാക്റ്റിനെ നേരിടും.ഡോർട്മുണ്ടിനെക്കാൾ ഫ്രാങ്ക്ഫർട്ട് നാല് പോയിന്റ് ലീഡ് നേടി കൊണ്ട് ലീഗ് പട്ടികയില്‍  നാലാം സ്ഥാനത്താണ് ,അതിനാൽ അവര്‍  ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള തയ്യാറെടുപ്പില്‍ ആണ്.

അടുത്തിടെ നടന്ന അന്താരാഷ്ട്ര ഇടവേളയ്‌ക്ക് മുമ്പ്  അവസാന മത്സരത്തിൽ എഫ്‌സി കോളിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ ഡോര്‍ട്ട്മുണ്ടിന് ഇന്ന് വിജയം നേടാന്‍ ആയാല്‍  ഫ്രാങ്ക് ഫുര്‍ട്ടിനെ മറികടക്കാന്‍ കഴിയുമായിരുന്നു.നിലവില്‍ അവരുടെ സ്റ്റാര്‍ പ്ലേയര്‍ ഏര്‍ലിങ് ഹാലണ്ട് ടീമിന്‍റെ കഴിവില്ലായ്മമേ കുറ്റപ്പെടുത്തുകയും ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്‍റെ ഫോമും കണക്കിലെടുത്ത് ആണ് താരം അടുത്ത സീസണില്‍ ഇവിടെ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.അതിനാല്‍ ഡോര്‍ട്ട്മുണ്ട് വലിയ സമ്മര്‍ദം നേരിടുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മല്‍സരം.

Leave a comment