കൊസോവയെ മറികടന്ന സ്പെയിന് വിജയം
ഒന്നിനെതിരെ മൂന്നു ഗോള്‍ വിജയം നേടി കൊണ്ട് സ്പെയ്ന്‍ തങ്ങളുടെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്ക് മികച്ച ഒരു തുടക്കം കാഴ്ചവയ്ക്കുന്നു.മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിജയം നേടിയ സ്പെയ്ന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.രണ്ടു മല്‍സരങ്ങളില്‍ നിന്നും തോല്‍വി നേരിട്ട കൊസോവോ പട്ടികയില്‍ അവസാന സ്ഥാനത്ത് ഇരിക്കുന്നു.
34 ആം മിനുട്ടിൽ ഡാനി ഓൾമോ സ്പെയിനിന് അർഹമായ ലീഡ് നൽകി.ഫെറാൻ ടോറസ് രണ്ട് മിനിറ്റിനുശേഷം രണ്ടാം ഗോള്‍ നേടി കൊണ്ട് സ്പെയ്ന്‍ ലീഡ് ഇരട്ടിപ്പിച്ചു.ജെറാര്‍ഡ് മോറിനോ സ്പെയിനിന് വേണ്ടി മൂന്നാം ഗോള്‍ നേടിയപ്പോള്‍ കൊസോവയുടെ ആശ്വാസ ഗോള്‍ പിറന്നത് 70 ആം മിനുട്ടില്‍ ബെസാര്‍ ഹാലിമിയുടെ ബൂട്ടില്‍ നിന്നായിരുന്നു.സ്പെയ്ന്‍ തങ്ങളുടെ കൈയ്യില്‍ പന്ത് വച്ച് കൊണ്ട് മികച്ച രീതിയില്‍ കളിച്ച മല്‍സരം കോച്ച് ലൂയി എന്റിക്വെക്ക് ആശ്വാസം പകരുന്ന ഒരു കാഴ്ചയായിരുന്നു.






































