കോമാന് ഫുള്‍ മാര്‍ക്ക് നല്‍കി കൊണ്ട് ജോര്‍ദി ക്രൈഫ്
കഠിനമായ സാഹചര്യങ്ങളിൽ റൊണാൾഡ് കോമാൻ ബാഴ്‌സലോണയിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നും പ്രധാന പരിശീലകൻ പിച്ചിലും പുറത്തും വളരെയധികം യോഗ്യത പ്രകടിപ്പിച്ചതായി ജോർഡി ക്രൈഫ്.അദ്ദേഹം ആവശ്യപ്പെട്ട ഒരു സ്ക്വാഡ് നല്‍കാന്‍ തന്‍റെ ക്ലബിനെ കൊണ്ട് കഴിഞ്ഞില്ല എങ്കിലും ലഭിച്ച കളിക്കാരെ വച്ച് ലാലിഗ കിരീടത്തിന് വേണ്ടി മികച്ച പ്രകടനം ആണ് ബാഴ്സയും കോമാനും കാഴ്ചവക്കുന്നത്ത്.
ഫൂട്ബോള്‍ മാത്രമല്ല മാറുന്ന കളിക്കാർ, സാമ്പത്തിക പ്രശ്നങ്ങൾ, ഇതിനകം അവിടെ ഉണ്ടായിരുന്ന എല്ലാ സ്ഥാപനപരമായ പ്രശ്നങ്ങളും കോമാന്‍റെ വഴി മുടക്കാന്‍ ഉണ്ടായിരുന്നു. ഫൂട്ബോളില്‍ എല്ലാം ഒരു വിശ്വസം ആണ്.താരങ്ങള്‍ക്ക് ആത്മവിശ്വാസവും കഴിവും ഉണ്ടെങ്കില്‍ മികച്ച ഫോമില്‍ കളിക്കാനാകും.അതിനു പറ്റിയ ഒരു സാഹചര്യം ഉണ്ടാക്കാന്‍ കോമാന് കഴിഞ്ഞു.”മുൻ ബാഴ്സ മിഡ്ഫീൽഡർ കാഡെന സെറിനോട് പറഞ്ഞു.






































