താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന അക്കൌണ്ടുകള്‍ അധികവും ഇംഗ്ലണ്ടിന് പുറതെന്ന് പ്രീമിയര്‍ ലീഗ്
പ്രീമിയർ ലീഗ് ശേഖരിച്ച കണക്കുകൾ പ്രകാരം മുൻനിര ഫുട്ബോൾ കളിക്കാരെ സോഷ്യൽ മീഡിയയില്‍ വര്‍ഗീയമായി തരംതാഴ്ത്തുന്നതിലേ അക്കൌണ്ടുകള്‍ പത്തിൽ ഏഴെണ്ണവും യുകെക്ക് പുറത്താണ്.ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലൂടെ മോശം സന്ദേശങ്ങൾ അയയ്ക്കുന്ന വരില്‍ അധികം ആളുകളും ഇംഗ്ലണ്ടിന് പുറത്ത് കഴിയുന്നതിനാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ യുകെ പോലീസിനെ കൊണ്ട് കഴിയില്ല.
ഈ അടുത്ത് തന്നെ വര്‍ഗീയമായി തരം താഴ്ത്തിയതിനാല്‍ മുന്‍ ബാഴ്സ,ആഴ്സണല്‍ താരം ആയ തിയറി ഹെന്‍റി സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിട പറഞ്ഞിരുന്നു.ഇതിന് എന്ന് ഒരറുതി വരുന്നോ അന്നേ തിരിച്ചുവരുള്ളു എന്നും ഹെന്രി പറഞ്ഞിരുന്നു.ഫൂട്ബോളില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ സോഷ്യൽ മീഡിയയിൽ വംശീയമായി കളിയാക്കപ്പെടുന്നുണ്ട്.






































