ബയേണ്‍ വിടുമെന്ന സൂചന നല്കി കൊണ്ട് മുള്ളര്‍
അലയൻസ് അരീനയിൽ നിന്ന് തിയാഗോ അൽകന്റാരയുടെ പാത പിന്തുടരാൻ താൻ തയ്യാറാണെന്ന് തോമസ് മുള്ളർ.31 കാരനായ അദ്ദേഹം ടീമിലെ ഒരു പ്രധാന അംഗമായി തുടരുന്നു, എന്നാൽ സമീപഭാവിയിൽ മറ്റൊരു ക്ലബില്‍ കളിക്കാനുള്ള സാധ്യത താന്‍ തളികളയില്ല എന്നാണ് മുള്ളര്‍ പറഞ്ഞത്.
ഞാന്‍ ഇങ്ങോട്ട് വരുന്നതിന് മുന്‍പ് തന്നെ മ്യൂനിക്കിനെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.ഞാന്‍ എന്റെ കരിയര്‍ ആസ്വദിച്ചു.എന്നാല്‍ ഭാവിയില്‍ ഒരു പക്ഷേ മറ്റൊരു ക്ലബില്‍ കളിക്കാനുള്ള അവസരം ലഭിച്ചാല്‍ അത് നിഷേധിക്കാനാവില്ല.തിയാഗോ അലകാന്റ്റ ലിവര്‍പൂളിലേക്ക് പോയത് പോലെ ഒരു ട്രാന്‍സ്ഫര്‍.താരത്തിനെ പണ്ട് സൈന്‍ ചെയ്യുന്നതിന് വേണ്ടി റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു.”ബയേൺ മ്യൂണിക്ക് ഫോർവേഡ് ടൈംസിനോട് പറഞ്ഞു.






































