ഗരത്ത് സൌത്ത് ഗേറ്റിന്‍റേത് വളരെ തലവേദന പിടിച്ച പണിയെന്ന് ഫോഡന്‍
മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഫിൽ ഫോഡൻ ക്ലബ്ബിനും രാജ്യത്തിനുമായി കളിയ്ക്കാന്‍ ആകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്. 20 കാരൻ വ്യാഴാഴ്ച സാൻ മറിനോയ്‌ക്കെതിരായ പകരക്കാരനായി തന്റെ നാലാമത്തെ ഇംഗ്ലണ്ട് മല്‍സരം കാഴ്ചവച്ചു.ക്ലബ് തലത്തിൽ മികച്ച ഫോം അദ്ദേഹം ആസ്വദിക്കുന്നുണ്ട്.
എന്നാല്‍ താരം തന്‍റെ രാജ്യാന്തര മാനേജര്‍ ആയ ഗരത്ത് സൌത്ത് ഗേറ്റ് നേരിടുന്ന പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും വളരെ അധികം ആണ് എന്നും മാധ്യമങ്ങളോട് പറഞ്ഞു.വളരെ മികച്ച താരങ്ങളുടെ ഒരു പൂള്‍ തന്നെയുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒരു പ്ലെയിങ് സ്ക്വാഡിനെ ഉണ്ടാക്കുക എന്നത് തലവേദന പിടിച്ച പണിയാണ്.”അദ്ദേഹത്തിനെ ഇത് ശരിക്കും ഇത് വല്ലാതെ അലട്ടുന്നുണ്ട്.എന്നാല്‍ ഇതൊന്നും ഞാന്‍ വകവയ്ക്കുന്നില്ല,ഒന്നും മിണ്ടാതെ ടീമില്‍ ഇടം നേടുക എന്ന ഒരു ഉത്തരവാദിതമേ എനിക്കുള്ളൂ.”






































