അടുത്ത സീസണില്‍ എവിടെയാകും സിദാന്‍
സീസണിന്റെ അവസാനം വരെ കുറച്ച് മാസങ്ങൾ മാത്രം ശേഷിക്കെ, സിദാന്‍റെ ഭാവി ഇപ്പോഴും വ്യക്തമല്ല. 2022 വരെ കരാറിലാണെങ്കിലും അദ്ദേഹം അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരുമോ എന്ന ചോദ്യങ്ങൾക്ക് സിദാന്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല.നിലവില്‍ മൂന്നാം സ്ഥാനത്തിരിക്കുന്നതു മൂലം സിദാന് ഏറെ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.
നിലവില്‍ സിദാനെ തങ്ങളുടെ പക്കലേക്ക് എത്തിക്കാന്‍ രണ്ടു ടീമുകള്‍ നിരന്തരമായി നീക്കങ്ങള്‍ നടത്തുന്നതായും വാര്‍ത്തകള്‍ ഉണ്ട്.അതിലൊന്ന് ഫ്രാന്‍സ് ഇന്‍റര്‍നാഷണല്‍ ഫൂട്ബോള്‍ ടീമും മറ്റൊന്ന് അദ്ദേഹത്തിന്റെ മുന്‍ കാല ക്ലബുകളില്‍ ഒന്നായ യുവന്‍റസ് ആണ്.ഈ അടുത്ത് ഫ്രാന്‍സ് ഫൂട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് നോയേല്‍ ലെ ഗ്രയേറ്റ് ഡെഷാംപ്സ് കോച്ച് പദവി ഉപേക്ഷിച്ചാല്‍ സിദാനെ ആ റോള്‍ ഏറ്റെടുക്കാന്‍ വിളിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.






































