തുടക്കം ഗംഭീരമാക്കി ജര്‍മനി
ലിയോൺ ഗൊറെറ്റ്സ്ക, കൈ ഹാവെർട്സ്, ഇൽകെ ഗുണ്ടോഗൻ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഐസ്ലൻഡിനെതിരെ 3-0ന് ഹോം ജയം നേടി ജര്‍മന്‍പട.ആദ്യ ഏഴു മിനിറ്റിനുള്ളിൽ ഗോറെറ്റ്സ്കയും ഹാവെർട്സും ജർമ്മനിയെ 2-0 ന് മുന്നിലെത്തിച്ചു.56 ആം മിനുട്ടില്‍ ഒരു ലോങ് റെഞ്ചറിലൂടെ ഗുണ്ടോഗനും സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചു.
ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ജർമ്മനി കോച്ച് ജോവാകിം ലോ, ടീമിന്റെ തുടക്കത്തിലെ തന്നെ പ്രകടനത്തില്‍ സന്തോഷം അറിയിച്ചു.കഴിഞ്ഞ വർഷം നിരാശാജനകമായ നേഷൻസ് ലീഗ് പ്രചാരണത്തിന് ശേഷം ജർമ്മനിയുടെ പ്രകടനത്തിൽ ഗുണ്ടോഗൻ സന്തുഷ്ടനായി.ജര്‍മനി സ്പെയിനിന് എതിരെ എതിരിലാത ആറ് ഗോളിന് പരാജയപ്പെടുകയായിരുന്നു.വിജയത്തോടെ ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനത്താണ് ജര്‍മനി.






































