തന്റെ പ്രായം കേട്ട് റാമോസ് ഞെട്ടിയെന്ന് മല്ലോര്‍ക്ക യുവ താരം
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ മല്ലോർക്ക മിഡ്ഫീൽഡർ ലൂക്ക റൊമേറോ വെളിപ്പെടുത്തി.ജൂൺ മാസത്തിൽ മാഡ്രിഡിനെതിരായ മല്ലോർക്കയുടെ ബെഞ്ചിൽ നിന്ന് ലൂക്ക കളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം 15 വര്‍ഷവും 219 ദിവസവും ആയിരുന്നു.ലാ ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റൊമേറോ മാറി.
അന്താരാഷ്ട്ര തലത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ച താരം ‘ദി മെക്സിക്കൻ മെസ്സി’ എന്ന് വിളിക്കപ്പെടുന്ന പ്ലേമേക്കർ തനിക്ക് എത്ര വയസ്സുണ്ട് എന്നു റാമോസ് അറിഞ്ഞപ്പോള്‍ ഞെട്ടിയതായി വെളിപ്പെടുത്തി.ചെറുപ്പത്തില്‍ തന്നെ റയല്‍,ബാഴ്സ എന്നിവര്‍ക്കെതിരെ കളിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു,അത് സഫലമായപ്പോള്‍ സന്തോഷം തോന്നി എന്നും താരം വെളിപ്പെടുത്തി.ഗോള്‍ നടത്തിയ പ്രമുഘ യുവ താരങ്ങള്‍ക്ക് നല്കിയ റാങ്കിങ്ങില്‍ ലൂക്കാ റൊമെറോ 39 ആം സ്ഥാനം നേടിയിരുന്നു.






































