കെയിനിനെ സൈന്‍ ചെയ്തു കൊണ്ട് കളം മാറ്റിചവിട്ടാന്‍ റയല്‍ മാഡ്രിഡ്
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ സംഭവബഹുമാവാന്‍ ഉള്ള സാധ്യത വളരെ കൂടുന്നു.പ്രമുഘ വാര്‍ത്താ മാധ്യമമായ കഡേന സര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ടോട്ടന്‍ഹാം താരം ഹാരി കെയിനിനെ വാങ്ങാന്‍ റയലും സിദാനും ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നു.
റയലിന്‍റെ സമ്മറിലെ മുൻഗണന പിഎസ്ജി താരം ആയ കൈലിയാന്‍ എംബാപ്പെയും അത് പോലെ ബോറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ ഏര്‍ലിങ് ഹാലണ്ടിനെയും സൈന്‍ ചെയ്യുക എന്നത് തന്നെയാണ്.എന്നാല്‍ പല ക്ലബുകളും ഹാലണ്ടിന് പിന്നിലുണ്ട്.ചെല്‍സി,യുണൈറ്റഡ്,മാഞ്ചസ്റ്റര്‍ സിറ്റി,ബാഴ്സലോണ എന്നിവര്‍ റയലിന് നല്ലൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.പിഎസ്ജി എംബാപെക്ക് ഇട്ടിരിക്കുന്ന വലിയ ഒരു പ്രൈസ് ടാഗും റയലിനെ നിരുല്‍സാഹപ്പെടുത്തുന്നു.2017 – 2018 സീസണില്‍ കെയിനിനെ സൈന്‍ ചെയ്യാന്‍ റയല്‍ മുന്‍ക്കൈ എടുത്തിരുന്നു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.






































