ഡിഫന്‍സ് ഭദ്രമാക്കാന്‍ ലിവര്‍പ്പൂള്‍ മുന്‍ റയല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നു
ഈ സീസണിലെ പ്രതിരോധ പരിക്ക് പ്രതിസന്ധിയെത്തുടർന്ന് റെഡ്സ് ഏറെ പാടുപെടുന്നുണ്ട്. അതിനാല്‍ മുന്‍ റയല്‍ മാഡ്രിഡ് താരവും നിലവില്‍ ഏത് ക്ലബിന് വേണ്ടിയും കളിക്കാന്‍ കോണ്ട്രാക്റ്റ് ഇല്ലാത്ത എസെക്വല്‍ ഗരായിനെ ടീമില്‍ എത്തിക്കാന്‍ ലിവര്‍പ്പൂള്‍ പദ്ധതി ഇടുന്നു എന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നാലു വർഷത്തിനുശേഷം 2020 ൽ വലൻസിയയിൽ നിന്ന് പുറത്തായ താരം രു സ്വതന്ത്ര ഏജന്റാണ്.റയൽ മാഡ്രിഡിൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഗാരെ കളിച്ചിരുന്നപ്പോള്‍ ഒരിക്കൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാന്‍സ്ഫര്‍ റൂമറുകള്‍ സൃഷ്ട്ടിച്ചിരുന്നു എന്നാല്‍ ആ നീക്കം പിന്നീട് യുണൈറ്റഡ് ഉപേക്ഷിക്കുകയായിരുന്നു.2014 ൽ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനൊപ്പം റഷ്യയിലേക്ക് പോയ താരം പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയിലും അദ്ദേഹം കളിച്ചിട്ടുണ്ട്.






































