European Football Foot Ball Top News

മ്യൂണിക്ക് കുതിക്കുന്നു

March 21, 2021

മ്യൂണിക്ക് കുതിക്കുന്നു

ഒരു താരം റെഡ് കാര്‍ഡ്  ലഭിച്ചിട്ടും ആദ്യ പകുതിയില്‍ നാല് ഗോള്‍ നേടുക എന്നത് ഒരു പക്ഷേ  യൂറോപ്പില്‍ ബയേണ്‍ മ്യൂണിക്കിന് മാത്രം പറ്റുന്ന ഒരു കാര്യം ആയിരിക്കും.റെഡ് കാര്‍ഡ് ലഭിച്ച താരം അല്‍ഫോണ്‍സോ ഡേവിസ് ആണ്.ഡിഫന്‍സില്‍ ഒരാള്‍ കുറഞ്ഞിട്ടും ക്ലീന്‍ ചീട്ട് നിലനിര്‍ത്തിയ ബയേണ്‍ എതിരില്ലാത്ത നാല് ഗോളിന് വിജയം കൈവരിച്ചു.ഹാട്രിക്ക് നേടി കൊണ്ട് റോബര്‍ട്ട് ലെവണ്ഡോസ്ക്കിയും സെര്‍ജി ഗ്നാബ്രിയുടെ ഗോളോടെ  ആദ്യ പകുതിയില്‍ തന്നെ മ്യൂണിക്ക് ജയം ഉറപ്പിച്ചു.

ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിന് ശേഷം ബയേൺ കോച്ച് ഹാൻസി ഫ്ലിക് തന്റെ ടീമിനെ അഭിനന്ദിച്ചു.അറ്റാക്കിങ് ചെയ്യുമ്പോഴും ഡിഫന്‍സ് പഴുത്തടച്ച പ്രകടനം ടീമിന്‍റെ ബാലന്‍സ് കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

Leave a comment