ബെന്‍സെമ ഓണ്‍ FIRE
പോയിന്‍റ് പട്ടികയില്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി റയല്‍ മാഡ്രിഡ്.കരീം ബെന്‍സെമ രണ്ടു ഗോള്‍ നേടുകയും ഒരു അസിസ്റ്റ് നല്കുകയും ചെയ്ത മല്‍സരത്തില്‍ റയൽ മാഡ്രിഡ് 3-1 ന് ജയിച്ചു.2016 ന് ശേഷം ആദ്യമായി തുടർച്ചയായി ആറ് മത്സരങ്ങളിൽ ബെൻസെമ ഗോൾ കണ്ടെത്തി എന്ന റെകോര്‍ഡും ഇന്നലത്തെ മല്‍സരത്തോടെ അദ്ദേഹം നേടി.
റയല്‍ ആദ്യ രണ്ടു ഗോള്‍ നേടിയ അവസരങ്ങളിലും അസിസ്റ്റ് നല്കിയ ക്രൂസ് വീണ്ടും റയല്‍ തന്നെ എത്ര മാത്രം വിശ്വസിക്കുന്നു എന്നത് തെളിയിച്ചു.ഈ രണ്ടു ഗോളും നേടിയത് ബെന്‍സെമയും.മല്‍സരത്തില്‍ സെല്‍റ്റ വിഗോ ഗോള്‍ നേടിയത് 40 ആം മിനുട്ടില്‍ ആയിരുന്നു.മല്‍സരം തീരാന്‍ ഇരിക്കെ വീണ്ടും ഗോള്‍ നേടിയ റയല്‍ അത്ലറ്റിക്കോ ബാഴ്സ ടീമുകള്‍ക്ക് കിരീട മോഹം തങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല എന്ന മുന്നറിയിപ്പ് നല്‍കി.






































