European Football Foot Ball Top News

2026 വരെ നേയ്മറോട് തുടരാന്‍ ആവശ്യപ്പെട്ട് പിഎസ്ജി

March 20, 2021

2026 വരെ നേയ്മറോട് തുടരാന്‍ ആവശ്യപ്പെട്ട് പിഎസ്ജി

പാരീസ് സെൻറ് ജെർ‌മെയിനുമായി 2026 വരെ ക്ലബ്ബിൽ തുടരാന്‍ നേയ്മര്‍ അംഗീകരിച്ചതായി ലിയോ സ്പോർട്ട് അവകാശപ്പെടുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ തുടരാന്‍ കൈലിയൻ എംബപ്പെയെ ബോധ്യപ്പെടുത്താൻ ലിഗ് 1 ഭീമന്മാർ ഇപ്പോഴും കഴിഞ്ഞിട്ടില്ല.താരവും റയലും തമ്മില്‍ ഈ വരുന്ന സമ്മറില്‍ ഒരു ഡീലില്‍ പ്രവേശിക്കും എന്നാണ് ഇതിനകം വന്ന  വാര്‍ത്തകളില്‍ പറയുന്നത്.

ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വില കൂടിയ ട്രാന്‍സ്ഫര്‍ ആയ നേയ്മര്‍ ഡീല്‍ ആദ്യം പിഎസ്ജിക്ക് ഗുണകരം ആയിരുന്നില്ല എങ്കിലും കഴിഞ്ഞ സീസണ്‍ മുതല്‍  താരം ഉത്തരവാദിത്ത്വമൊടെ പെരുമാറുന്നുണ്ട്.2017 സമ്മറില്‍ താരത്തിനു വേണ്ടി പിഎസ്ജി ബാഴ്സക്ക് നല്‍കിയത് 222 മില്യണ്‍ ഡോളര്‍ ആണ്.എംബാപെയേ നിലനിര്‍ത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞാല്‍ ഇനി വരുന്ന ദശാബ്ദത്തിലെ ഏറ്റവും ശക്തിയേറിയ ടീമുകളില്‍ ഒന്നായിരിക്കും  പിഎസ്ജി.

 

Leave a comment