അഗ്യൂറോയെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിക്കാന്‍ ചെല്‍സി
അർജന്റീനക്കാരൻ മാൻ സിറ്റി വിട്ടുപോകാൻ തീരുമാനിക്കുകയാണെങ്കിൽ ബ്ലൂസ് താരത്തിനെ തങ്ങളുടെ ടീമില്‍ കൂട്ടാന്‍ ഏറെ സന്തോഷവാന്‍മാര്‍ ആണ്.സെർജിയോ അഗ്യൂറോയുടെ കാലഹരണപ്പെട്ട മാഞ്ചസ്റ്റർ സിറ്റി കരാർ സ്പെയിനിലെ മുൻനിര ക്ലബ്ബുകളെ ആകർഷിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ക്ലബ് താരത്തില്‍ ഒരു താല്‍പര്യം പുറത്തു പറഞ്ഞത് ഇതാദ്യമാണ്. വാര്‍ത്ത പുറത്ത് വിട്ടത് ഡെയ്ലി മെയ്ല്‍ ആണ്.
അഗ്യൂറോയും സിറ്റിയും ഭാവിയെക്കുറിച്ച് ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല.തങ്ങളുടെ പുതിയ സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണര്‍ സ്ഥിരത കാഴ്ചവക്കാന്‍ പാടുപെടുമ്പോള്‍ താരത്തിനു ഒരു സപോര്‍ട്ട് നല്‍കാന്‍ ആണ് അഗ്യൂറോയെ സൈന്‍ ചെയ്യുന്നത്.വരുന്ന സമ്മറില്‍ ഏര്‍ലിങ് ഹാലണ്ടിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി നീക്കങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്തയും നിലവില്‍ സജീവമാണ്.






































