ഡിബാല – ഗ്രീസ്മാന്‍ സ്വാപ് ഡീലിന് സാധ്യത
ടൂറിനും ബാഴ്സലോണയും വീണ്ടും ഒരു ട്രാന്‍സ്ഫര്‍ റൂമറിലൂടെ ഒന്നിക്കുന്നു.കഴിഞ്ഞ സീസണില്‍ ആര്‍ത്തര്‍ മേലോ – മിറാലേം പിയാനിക്ക് എന്നിവരുടെ സ്വാപ് ഡീല്‍ ഒട്ടേറെ പേരുടെ പുരികങ്ങള്‍ ഉയര്‍ത്തിയിരുന്നു.ആ ഡീല്‍ ബാഴ്സയ്ക്ക് ഒരു നഷ്ട്ടകച്ചവടം ആയിരുന്നു എന്നും അകാലത്ത് ഒട്ടേറെ പേര്‍ പറഞ്ഞിരുന്നു.
ഇത്തവണ വന്നിരിക്കുന്ന റൂമര്‍ ബാഴ്സലോണ താരം ഗ്രീസ്മാനും യുവന്‍റസ് താരം പൌലോ ഡിബാലയെയും ഒരു സ്വാപ് ഡീലില്‍ ഉള്‍പ്പെടുത്തും എന്നാണ്.നിലവില്‍ സീരി എ ഉപേക്ഷിക്കാന്‍ ഡിബാല തയ്യാറായി എന്നും അതിനാല്‍ ഗ്രീസ്മാനെ നല്‍കി ഡിബാലയേ കൂട്ടി ടീമിന്‍റെ അറ്റാക്കിങ് ഓപ്ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നതാണു ബാഴ്സയുടെ പ്ലാന്‍ എന്നു കാല്‍സിമെര്‍ക്കാറ്റോ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ റൊണാള്‍ഡോയുടെ സാലറി തന്നെ യുവന്‍റസിന് തലവേദനയാകുമ്പോള്‍ ഗ്രീസ്മാനെ പോലൊരു ബ്രാന്‍ഡ് മൂല്യമുള്ള താരത്തിനെ സൈന്‍ ചെയ്യുന്നത് യുവന്‍റസ് ഫിനാന്‍സിന് ദോഷകരം ആവാന്‍ സാധ്യതയുമുണ്ട്.






































