അത് പെനാല്‍ട്ടി വിളിക്കാന്‍ ആഴ്സണല്‍ ആരാധകരെ കൊണ്ടേ കഴിയൂ എന്നു മോറിഞ്ഞോ
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ വടക്കൻ ലണ്ടൻ ഡെർബി ആഴ്സണലിനോട് തോറ്റതിനെ തുടർന്ന് ജോസ് മൗറീഞ്ഞോ മല്‍സരശേഷം റഫറിമാര്‍ ഇന്റര്‍വ്യു ചെയ്യപ്പെടാത്തത് വളരെ മോശം ആണെന്ന് വെളിപ്പെടുത്തി.അലക്സാണ്ടർ ലകാസെറ്റിന്റെ വിജയ പെനാൽറ്റി വിധിച്ചത് ആണ് കോച്ചിനെ ഏറെ രോഷാകുലന്‍ ആക്കിയത്.
“റഫറിമാർക്ക് പോസ്റ്റ്-മാച്ച് ഇന്റർവ്യൂ വേണം.എന്നാല്‍ മാത്രമേ റഫറി മൈക്കൽ ഒലിവറിന്റെയും VARല്‍ ഇരുന്ന പോള്‍ ടിരണീ എന്നിവരുടെയും ന്യായീകരണങ്ങള്‍ അറിയാന്‍ കഴിയൂ.പെനാല്‍ട്ടി അനുവദിച്ച സംഭവം ഞാന്‍ കണ്ടില്ല.എന്നാല്‍ ഞാന്‍ ഐപാഡില്‍ കളി നിരീക്ഷിച്ചപ്പോള്‍ അത് ഒരു പെനാല്‍ട്ടി ആയി തോന്നിയില്ല.ഞാന്‍ പിന്നേയും ഉറപ്പ് വരുത്തി.അത് പെനാല്‍ട്ടി വിധിക്കാന്‍ ആരെ കൊണ്ടും കഴിയില്ല,അങ്ങനെ കഴിയുന്നൂ എങ്കില്‍ അവര്‍ ഒന്നാന്തരം ആഴ്സണല്‍ ആരാധകര്‍ ആയിരിക്കും .”മല്‍സരശേഷം മോറിഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു.






































