അലാബായുടെ ഏജന്റ് യാഥാര്‍ഥ്യം മനസ്സിലാക്കുന്നില്ല എന്നു മ്യൂണിക്ക് ഡിറക്ടര്‍
ഡേവിഡ് അലബയുടെ ഏജന്റ് തന്റെ സ്വപ്നലോകം വിട്ട് ഭൂമിയിലേക്ക് എത്തണമെന്ന് ബയേണ്‍ മ്യൂണിക്ക് ഡിറക്ടര്‍ ഒലിവർ കാൻ.ഈ വേനൽക്കാലത്ത് അലയൻസ് അരീനയിൽ തന്റെ 13 വർഷത്തെ കരിയറിന് അന്ത്യം കുറിക്കുമെന്ന് അലാബ വെളിപ്പെടുത്തിയിരുന്നു.അലബയെ പ്രതിനിധീകരിക്കുന്ന പിനി സഹാവിയാണ് പുതിയ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തടസ്സമായതെന്ന് കാൻ കരുതുന്നു.
“ഡേവിഡ് അലബയെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു, അദ്ദേഹം അസാധാരണനായ ഒരു വ്യക്തിയാണ്, എല്ലായ്പ്പോഴും സൌഹൃദമായി മാത്രമേ പെരുമാറുകയുള്ളൂ.അദ്ദേഹത്തെ നിലനിർത്താൻ ഞങ്ങൾ എല്ലാം ശ്രമിച്ചുവെങ്കിലും ഒരു കരാറിലും എത്തിയിട്ടില്ല.അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ ഏജന്റ് ആണ്.ഏജന്റ് യഥാര്‍ഥ്യം തിരിച്ചറിയാത്തത് മൂലം ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ട്ടപ്പെടും.”കിക്കറുമായുള്ള അഭിമുഖത്തിനിടെ ബയേണ്‍ മ്യൂണിക്ക് ഡിറക്ടര്‍ ഒലിവർ കാൻ പറഞ്ഞു.






































