ലീഡ് നിലനിര്‍ത്താന്‍ സിറ്റി
യുണൈറ്റഡിനെതിരെ പരാജയപ്പെട്ടെങ്കിലും സതാംട്ടനെതിരെ വലിയ മാര്‍ജിനില്‍ നേടിയ വിജയം സിറ്റിക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് ഉള്ളതാണ് എന്നു ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.നിലവില്‍ യുണൈറ്റഡിനെക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച സിറ്റി പതിനാല് പോയിന്‍റുകള്‍ക്ക് ലീഡ് നിലനിര്‍ത്തുന്നു.
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.ഫുള്‍ഹാം ഹോമില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഫുള്‍ഹാം റെലഗേഷന്‍ സോണില്‍ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ അവരുടെ ഹോമായ ആന്‍ഫീല്‍ഡില്‍ വച്ച് എതിരില്ലാത്ത ഒരു ഗോള്‍ ജയം നേടിയത് ഫുള്‍ഹാമിന് നല്‍കുന്ന കരുത്ത് ചില്ലറയായിരിക്കില്ല. ഈ സീസണില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം സിറ്റിക്കൊപ്പം ആയിരുന്നു.






































