എവര്‍ട്ടനും ബേന്ളിക്കും ജയിച്ചേ തീരൂ
ചെല്സിയോടെറ്റ തോല്‍വി എങ്ങനെയും മറികടക്കുക എന്ന ലക്ഷ്യത്തോടെ എവര്ട്ടന് തങ്ങളുടെ ഹോം സ്റ്റേഡിയമായ ഗുഡിസന്‍ പാര്‍ക്കിലേക്ക് ബെന്ളിയെ സ്വാഗതം ചെയ്യുന്നു.നിലവില്‍ ആറാം സ്ഥാനത്തുള്ള എവര്ട്ടന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുക എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.
അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നത് അഞ്ചലോട്ടി മനസ്സില്‍ കൊണ്ട് നടക്കുന്ന സ്വപ്നവും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം സമനിലയില്‍ പിരിഞ്ഞു. നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ബേന്ളി കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാല് സമനിലകളും ഒരു തോല്‍വിയും മാത്രമാണ് നേടിയിട്ടുള്ളത്.ഈ ഫോം തുടരുകയാണെങ്കില്‍ ഒരുപക്ഷേ അവര്‍ അടുത്ത തവണ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള യോഗ്യത നേടുന്ന കാര്യവും സംശയമാണ്.






































