സമനിലയില്‍ പിരിഞ്ഞ് എസി മിലാന്‍ – യുണൈറ്റഡ് മല്‍സരം
തങ്ങളുടെ ഹോമില്‍ നടന്ന ആദ്യ പാദത്തില്‍ വിജയം നേടാം എന്ന യുണൈറ്റഡിന്‍റെ ആഗ്രഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി എസി മിലന്‍ താരം സൈമണ്‍ ജേര്‍.ഇരു ടീമുകളും ആദ്യ പാദത്തില്‍ ഓരോ ഗോള്‍ നേടി കൊണ്ട് പിരിഞ്ഞു.അടുത്ത ലെഗ് വരുന്ന വെള്ളിയാഴ്ച്ച എസി മിലാന്‍ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വച്ച് നടക്കും.
ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല.ആദ്യ ഗോള്‍ പിറന്നത് 50 ആം മിനുട്ടില്‍ യുണൈറ്റഡ് താരം ആയ അമാഡ് ഡിലോയുടെ ബൂട്ടില്‍ നിന്നായിരുന്നു.90 മിനുറ്റ് വരെ മറുഗോള്‍ കണ്ടെത്താന്‍ എസി മിലാന് കഴിയാത്തത് മൂലം ജയം ഉറച്ച മട്ടായിരുന്നു യുണൈറ്റഡിന് എന്നാല്‍ 92 ആം മിനുട്ടില്‍ ആയിരുന്നു സൈമണ്‍ ജെറുടെ ഗോള്‍ വീണത്.






































