European Football Foot Ball Top News

ഇത് ചരിത്രം !!!!!

March 10, 2021

ഇത് ചരിത്രം !!!!!

യുവന്‍റസ് ഭയന്നത് സംഭവിച്ചിരിക്കുകയാണ്.രണ്ടാം പാദം 3-2 എന്ന സ്കോറില്‍ യുവന്‍റസ് നേടിയെങ്കിലും എവേ ഗോള്‍ റൂളില്‍ യുവന്‍റസിനെ മറികടക്കാന്‍ പോര്‍ട്ടോക്കായി.54 ആം മിനുട്ടില്‍ പോര്‍ട്ടോ താരം ആയ മെഹ്ദി ടറെമിക്ക് റെഡ് കാര്‍ഡ് ലഭിച്ച് പത്ത് പേരായി ചുരുങ്ങിയതിന് ശേഷവും നേടിയ ഈ വിജയം ഫൂട്ബോള്‍ ലോകത്തെ അംബരിപ്പിച്ചിരിക്കുകയാണ്.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ നേടി കൊണ്ട് സെര്‍ജിയോ ഒലിവേറ യുവന്‍റസിന് മേല്‍ സമ്മര്‍ദം ചെലുത്തി എങ്കിലും  രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി കൊണ്ട് ചീസ യുവന്‍റസിന് ഒരു തിരിച്ചുവരവ്  പ്രതീക്ഷ നല്‍കി.നിശ്ചിത സമയത്ത് വിജയ  ഗോള്‍ നേടാന്‍ ആര്‍ക്കും കഴിയാത്തത് മൂലം എക്സ്ട്രാ ടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ 115 ആം മിനുട്ടില്‍ സെര്‍ജിയോ ഒലിവേറ നേടിയ ഫ്രീകിക്ക് ഗോളായതോടെ യുവന്‍റസിന്‍റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.117 ആം  മിനുട്ടില്‍  റാബിയട്ട്  നേടിയ ഗോള്‍ ടോട്ടല്‍ സ്കോര്‍ ടൈ ആക്കിയെങ്കിലും രണ്ടു എവേ ഗോള്‍ നേടിയതിനാല്‍ പോര്‍ട്ടോ യുസിഎല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.

Leave a comment