ക്വാര്‍ട്ടറിലേക്ക് കടക്കുമെന്നുള്ള വിശ്വാസത്തില്‍ ഡോര്‍ട്ട്മുണ്ട്
ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 രണ്ടാം പാദം ബോറുസിയ ഡോർട്മണ്ട് ചൊവ്വാഴ്ച രാത്രി തങ്ങളുടെ ഹോമിലേക്ക് സെവിയയെ ക്ഷണിക്കും.ആദ്യ പാദത്തില്‍ 3-2 എന്ന സ്കോര്‍ലൈനില്‍ സെവിയയെ തോല്‍പ്പിച്ച ബോറൂസിയക്ക് തന്നെയാണ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
നിലവില്‍ ജര്‍മന്‍ ബുണ്ടസ്ലിഗയില് ആറാം സ്ഥാനത്താണ് ഡോര്‍ട്ട്മുണ്ട്.ഈ സീസണില്‍ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ തന്നെ വലിയൊരു നേട്ടമായി കരുത്താവുന്ന നിലയിലേക്ക് ബോറൂസിയ താഴ്ന്നിരിക്കുന്നു.ടീമിന്റെ പ്രകടനം മോശം ആണെങ്കിലും സ്ട്രൈക്കര്‍ റോളില്‍ ഹാലണ്ട് മികച്ച ഫോമില്‍ ആണ്.സേവിയക്കെതിരെ ഇരട്ട ഗോള്‍ നേടിയ താരം ബയേണിനെതിരെയുള്ള മല്‍സരത്തിലും ഇരട്ട ഗോള്‍ നേടിയിരുന്നു.






































