European Football Foot Ball Top News

പോര്‍ട്ടോയെ നേരിടാന്‍ റൊണാള്‍ഡോ തയ്യാര്‍ എന്നു പിര്‍ലോ

March 9, 2021

പോര്‍ട്ടോയെ നേരിടാന്‍ റൊണാള്‍ഡോ തയ്യാര്‍ എന്നു പിര്‍ലോ

ഇന്ന്  രാത്രി പോര്‍ട്ടോയെ ചാമ്പ്യന്‍സ് ലീഗ്  റൌണ്ട് ഓഫ് 16 രണ്ടാം പാദത്തിന് ഏറ്റുമുട്ടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പിര്‍ലോ റൊണാള്‍ഡോ ഈ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും അദ്ദേഹത്തിന്റെ ഈ സീസണിലെ തന്നെ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന മല്‍സരമായി ഇത് കണക്കപ്പെടും എന്നും പിര്‍ലോ വെളിപ്പെടുത്തി.

ആദ്യ പാദത്തില്‍ 2-1 എന്ന സ്കോര്‍ലൈനില്‍ തോറ്റ യുവന്‍റസ് രണ്ടാം പാദം തങ്ങളുടെ ഹോമില്‍  കളിക്കുന്നതിനാല്‍ ചെറിയ ഒരു മേല്‍ക്കൈ അവര്‍ക്കുണ്ട്.പോരാത്തതിന് പോര്‍ട്ടോയെക്കാള്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ച പരിചയം ഉള്ള യുവന്‍റസില്‍ റൊണാള്‍ഡോ,മൊറാട്ട എന്നിവര്‍ കൂടെ ചേരുമ്പോള്‍ അവരെ തടയാന്‍ പോര്‍ട്ടോ നന്നേ വിയര്‍ക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.

Leave a comment